പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകനും ദേവസ്വം ഗാർഡും കുഴഞ്ഞ് വീണ് മരിച്ചു. ഇരുവരുടെയും മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള ചെലവ് വഹിക്കുമെന്ന് തിരുവതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് പോകവെയായിരുന്നു തീർത്ഥാടകൻ കുഴഞ്ഞു വീണു മരിച്ചത്.
കർണാടക രാമനഗർ സ്വദേശി പ്രജ്വൽ എന്ന 20 കാരനാണ് മരിച്ചത്. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേ സമയം, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയായിരുന്നു ദേവസ്വം ഗാർഡായ ഗോപകുമാർ മരിച്ചത്. മരക്കൂട്ടത്ത് താൽക്കാലിക ദേവസ്വം ഗാർഡായി ജോലി ചെയ്തു വരികയായിരുന്നു ഗോപകുമാർ.
ഉടൻ പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപകുമാറിനെയും രക്ഷപ്പെടുത്താനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം
ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ