മോഷണത്തിന് ശ്രമിച്ച പ്രായപൂർത്തിയാകാത്ത കുട്ടികളെ  മർദ്ദിച്ച സംഭവം: രണ്ടുപേർ പിടിയിൽ

NOVEMBER 24, 2025, 9:34 AM

മലപ്പുറം: മോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍.

 മലപ്പുറം കിഴിശേരിയില്‍ സ്റ്റേഷനറി കടയില്‍ മോഷണത്തിന് ശ്രമിച്ച കുട്ടികളെ മണിക്കൂറുകളോളം തടഞ്ഞുവെച്ച് കടയുടമകളായ ഇരുവരും ക്രൂരമായി തല്ലിച്ചതയ്ക്കുകയായിരുന്നു.

ഇരുമ്പുവടിയും മരത്തിന്റെ തടികളും ഉപയോഗിച്ചായിരുന്നു മര്‍ദനം.  കിഴിശേരി സ്വദേശി മുഹമ്മദ് ആഷിക്, ആദില്‍ അഹമ്മദ് എന്നിവരാണ് പിടിയിലായത്. 

vachakam
vachakam
vachakam

അവശരായ കുട്ടികളെ പിന്നീട് മോഷണക്കുറ്റം ആരോപിച്ച് പൊലീസിനെ ഏല്‍പ്പിച്ചു. കുട്ടികള്‍ ക്രൂര മര്‍ദനത്തിന് ഇരയായെന്ന് മനസ്സിലായ കൊണ്ടോട്ടി പൊലീസ് പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയായിരുന്നു.

കുട്ടികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ മലപ്പുറം കോടതിയില്‍ ഹാജരാക്കി, പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്കെതിരെ മോഷണത്തിന് ജുവനൈന്‍ ബോര്‍ഡ് മുന്‍പാകെ റിപ്പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam