തിരുവനന്തപുരം അമ്മക്കൂട്ടിൽ ബുധനാഴ്ച രാത്രി എത്തിയത് "മൈനയും" "ചെരാതും "

OCTOBER 9, 2025, 6:59 AM

തിരുവനന്തപുരം:  സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം  അമ്മത്തൊട്ടിലിൽ സർക്കാർ സംരക്ഷണം തേടി ദിനം പ്രതി വരുന്ന കുരുന്നുകളുടെ എണ്ണം കൂടുന്നു. സ്നേഹത്തൊട്ടിലിലെ പൊറ്റമ്മമാരൊടൊപ്പം കണ്ണുകൾ പൂട്ടി  ഉറങ്ങാൻ കുരുന്നുകളുടെ പ്രവാഹം. 

ഇന്നലെ രാത്രിയും രണ്ട് കുട്ടികളാണ് ഇടവിട്ട് അമ്മത്തൊട്ടിലിൻ്റെ മാറിലേയ്ക്ക് കൈതണ്ടയിൽ നിന്നും വഴുതി വന്നത്. ബുധനാഴ്ച രാത്രി 9.15 ന് 3.65 കിഗ്രാം ഭാരവും ആറു ദിവസം പ്രായുള്ള ആൺകുഞ്ഞും വ്യാഴാഴ്ച വെളുപ്പിന് 2.55 ന് 3.85 കി.ഗ്രാം ഭാരവും ഒരു മാസം പ്രായവുമുള്ളപെൺകുഞ്ഞും  അതിഥിയായി എത്തി.

കുഞ്ഞുങ്ങളെ പരിചരണ കേന്ദ്രങ്ങളിൽ എത്തിച്ച് പ്രാഥമീക പരിശോധനകൾ നടത്തി. കുരുന്നുകൾക്ക്മുറ്റത്തെ കിളിക്കൂട്ടത്തെയും പ്രകൃതിയെയും  സ്വതന്ത്ര സമരത്തേയും കോർത്തിണക്കി "മൈനയെന്നും " മൺവിളക്കിനെ ഓർമ്മപ്പെടുത്തിചിരാത് എന്നും പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു.

vachakam
vachakam
vachakam

ഒക്ടോബർ മാസം മാത്രം തിരുവനന്തപുരത്ത് 10ദിവസത്തിനിടയിൽ  7കുട്ടികളെയാണ് ( 4 പെൺ, 3ആൺ) പരിചരണക്കായി ലഭിച്ചത്. സെപ്തംബർ മാസം 4 കുട്ടികളും.

 പലകാരണങ്ങളാൽ കുട്ടികൾ ഉപേക്ഷിക്കപ്പെടാൻ നിർബദ്ധിതരാകുമ്പോൾ  അവരെ സംരക്ഷിച്ച് സംരക്ഷണവും പരിചരണവും സമിതി ഭംഗിയായി ഏറ്റെടുക്കുന്നു എന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് അമ്മ ത്തൊട്ടിലുകളിൽ കുരുന്നുകളുടെ വരവ് വർദ്ധിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ പറഞ്ഞു.

 കുരുന്നുകളുടെ ദത്തെടുക്കൻ നടപടികൾ ആരംഭിക്കേണ്ടതിനാൽ ഇവർക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന്  അരുൺ ഗോപി അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam