കൊല്ലത്ത് പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; പ്രതിക്ക് കിട്ടിയത് എട്ടിന്റെ പണി 

SEPTEMBER 10, 2024, 7:22 PM

കൊല്ലം: കുമ്മിളില്‍ പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി അറസ്റ്റിലായതായി റിപ്പോർട്ട്. ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

സതീഷിന്‍റെ ഭാര്യ സായൂജ്യയെ രണ്ടാം പ്രതി സുജിതയുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 2024 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സതീഷും സുജിതയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. സതീഷിന്‍റെ ഭാര്യ സായൂജ്യയെ അപായപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ രണ്ടാം പ്രതി സജിത തന്‍റെ കുമ്മിളിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. 

തുടർന്ന് വീട്ടിലെത്തിയ സായൂജ്യയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി സജിത്തും സുജിതയും ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചു. നിലത്തിട്ട് ചവിട്ടിയ ശേഷം കത്തി ഉപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിച്ചു. സംഭവ ശേഷം പ്രതികള്‍ ഒളിവില്‍ പോയി. രണ്ടാം പ്രതി സുജിതയാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പ്രതിയെ റിമാന്‍ഡ് ചെയ്തെങ്കിലും നിലവില്‍ ജാമ്യത്തിലാണ്. ഒളിവില്‍ കഴിഞ്ഞിരുന്ന സതീഷിനെ കടയ്ക്കല്‍ പൊലീസ് ഇന്നാണ് അറസ്റ്റ് ചെയ്തത്.

vachakam
vachakam
vachakam

കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പ്രതി കീഴടങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam