കോഴിക്കോട്: വെള്ളിത്തിരയിൽ ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരനായി തിളങ്ങിയ ടി.കെ രമേശൻ വടകര മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും.
മൊയ്തു താഴത്ത് സംവിധാനം ചെയ്ത 'ടി.പി. 51 വെട്ട്' എന്ന സിനിമയിൽ ടി.പിയെ അവതരിപ്പിച്ചത് രമേശനായിരുന്നു. സിനിമയ്ക്ക് മുൻപും പിൻപും ടി.പി. ചന്ദ്രശേഖരൻ്റെ രാഷ്ട്രീയ ശരികളോട് അടുപ്പവും ആദരവുമുണ്ടായിരുന്നതായി രമേശൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്റെ സ്മാരകത്തിൽ പൂക്കൾ അർപ്പിച്ചാണ് വീടുകയറിയുള്ള പ്രചാരണം രമേശൻ ആരംഭിച്ചത്.
കോൺഗ്രസ് സേവാദൾ പ്രവർത്തകൻ കൂടിയായ ടി.കെ. രമേശൻ സിപിഐഎം കോട്ടയായ പാക്കയിൽ വാർഡിലാണ് കോൺഗ്രസിനായി അങ്കത്തിനിറങ്ങുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
