തിരുവനന്തപുരം: മകൻ്റെ ചോറൂണ് ദിവസം അച്ഛൻ ജീവനൊടുക്കിയതായി റിപ്പോർട്ട്. വിതുര സ്വദേശി അമൽ കൃഷ്ണൻ (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.
വിതുര പേരേത്തുപാറയിൽ പാർട്ണർഷിപ്പിൽ അമൽ ഒരു ടർഫ് നടത്തുന്നുണ്ട്. ഈ ടർഫിനോട് ചേർന്നുള്ള മുറിയിലാണ് അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം കടബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്ന് പറയുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
