കോഴിക്കോട്: കോഴിക്കോട് ബൈപ്പാസില്‍ 15-ന് രാവിലെ എട്ടുമണിക്ക് ടോള്‍പിരിവ് തുടങ്ങുമെന്ന് ദേശീയപാത അതോറിറ്റി. മാധ്യമങ്ങളില്‍ ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ടോള്‍പിരിവിനുള്ള എല്ലാ സംവിധാനങ്ങളും പൂര്‍ണസജ്ജമാണെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടര്‍ പ്രശാന്ത് ദുബെ അറിയിച്ചു.
ടോള്‍പിരിവില്‍ ഒട്ടേറെ ഇളവുകളുണ്ട്. 24 മണിക്കൂറിനകം ഇരുഭാഗത്തേക്കും പോവുന്ന വാഹനത്തിന് മടക്കയാത്രയില്‍ ടോള്‍നിരക്കില്‍ 25 ശതമാനം കിഴിവുണ്ട്. ഒരു മാസം അന്‍പത് തുടര്‍ച്ചയായ യാത്ര നടത്തുന്ന വാഹനത്തിന് ടോള്‍നിരക്കില്‍ 33 ശതമാനവും കോഴിക്കോട് ജില്ലയില്‍ രജിസ്റ്റര്‍ചെയ്ത നാഷണല്‍ പെര്‍മിറ്റ് അല്ലാത്ത കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്ക് 50 ശതമാനവും ഇളവുണ്ട്.
മൂവായിരം രൂപയുടെ ഫാസ്ടാഗ് എടുത്താല്‍ ഒരുവര്‍ഷം 200 യാത്രകള്‍ നടത്താം. ടോള്‍പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് 340 രൂപയുടെ പാസ് നല്‍കുന്നുണ്ട്. ചൊവ്വാഴ്ച 25 പാസുകള്‍ നല്‍കിയതായി ദേശീയപാത അതോറിറ്റി അറിയിച്ചു. രാമനാട്ടുകര മുതല്‍ വെങ്ങളം വരെ 28.4 കിലോമീറ്ററാണ് കോഴിക്കോട് ബൈപ്പാസ്. ഇരുപത് കിലോമീറ്റര്‍ പരിധി വരുമ്പോള്‍ വെങ്ങളംവരെയുള്ള ദേശീയപാതയുടെ ഭാഗങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. പാസ് വിതരണം വേഗത്തിലാക്കിയില്ലെങ്കില്‍ അത് ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ടാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
