പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

SEPTEMBER 25, 2025, 12:39 AM

കൊച്ചി: പാലിയേക്കരയിലെ ടോൾ വിലക്ക് തുടരുമെന്ന സുപ്രധാന ഉത്തരവുമായി ഹൈക്കോടതി. മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതിൽ ജില്ലാ കളക്ടർ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മുരിങ്ങൂരിൽ സർവീസ് റോഡ് തകർന്നതുപോലെ പലയിടത്തും സാധ്യത ഉണ്ടെന്നാണ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തുടര്‍ന്ന് ഹര്‍ജി പരിഗണിച്ച കോടതി ടോൾ പിരിവ് തല്‍ക്കാലം പുനരാരംഭിക്കേണ്ടതില്ല എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 

ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് കോടതി താൽക്കാലികമായി തടഞ്ഞത്. കടുത്ത ഗതാഗതക്കുരുക്കിനെ സർവീസ് റോഡുകളിലടക്കം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണെന്ന് തൃശൂർ ജില്ലാ കലക്ടർ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. അതേസമയം ഹർജി ഈ മാസം 30 ന് വീണ്ടും പരിഗണിക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam