കോട്ടയം: കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന ഉമ്മൻചാണ്ടി ഓർമയായിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. രണ്ടു തവണ കേരളത്തിൻ്റെ മുഖ്യമന്ത്രിയും, മൂന്നുതവണ മന്ത്രിയും, ഒരു തവണ പ്രതിപക്ഷ നേതാവുമായിരുന്നു അദ്ദേഹം.
പുതുപ്പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും പരിപാടികളും നടക്കും. അനുസ്മരണ സമ്മേളനം കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി വിഡി സതീശൻ ഉച്ചയോടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തും.
ആൾക്കൂട്ടത്തിനിടയിൽ ജീവിച്ച മനുഷ്യൻ. കേരള രാഷ്ട്രീയം ഉമ്മൻചാണ്ടിക്ക് നൽകിയ വിശേഷണം അതായിരുന്നു. അവസാന യാത്രയിൽ തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ ആ ജനനായകന് കേരളം നൽകിയ യാത്രയയപ്പ്, ചരിത്രത്തിൽ അടയാളപ്പെട്ടതാണ്.
കെഎസ്‍യു യുണിറ്റ് കമ്മിറ്റി ഭാരവാഹി മുതൽ മുതിർന്ന നേതാക്കളുടെ അഭിപ്രായങ്ങൾ വരെ കേൾക്കുന്നതായിരുന്നു ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ ശൈലി. അത് എത്ര ചെറിയവിഷയമായിരുന്നാലും. സാമുധായിക സംഘടനകളെ കൈകാര്യം ചെയ്യുന്നതിലെ സോഷ്യൽ എഞ്ചിനിയറിങ്ങും ഉമ്മൻചാണ്ടിയോളം മറ്റൊരാൾക്കുണ്ടായിരുന്നില്ല. ആ നടത്തവും പുഞ്ചിരിയും ചേർത്ത്പിടിക്കലും കേരളത്തിന് മറക്കാനാവില്ല.
2023-ൽ അന്തരിക്കുന്നത് വരെ തുടർച്ചയായി 53 വർഷക്കാലം ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച് അദ്ദേഹം ചരിത്രം കുറിച്ചു. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ ആയിരുന്ന റെക്കോർഡും ഉമ്മൻ ചാണ്ടിയുടെ പേരിലാണ്.വിടപറഞ്ഞ് മൂന്ന് കൊല്ലം പിന്നിടുമ്പോഴും കേരള രാഷ്ട്രീയത്തിൽ ഇപ്പോഴും ഉമ്മൻ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
