കോഴിക്കോട്: വടകര അദ്ധ്യാപകർ പ്രതിയായ എംഡിഎംഎ കേസിൽ അമ്പേഷണം ശക്തമാക്കാനൊരുങ്ങി പോലീസ്.അദ്ധ്യാപികമാർ വിദ്യാർത്ഥികളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചോ എന്നാണ് അന്വേഷണം.
മയക്കുമരുന്ന് കൈമാറ്റത്തിനും പണ ഇടപാടിനും കുട്ടികളെ മറയാക്കിയോ എന്നാണ് പരിശോധന.ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ശക്തമാക്കാനൊരുങ്ങുന്നത്.
അതിനിടെ, കാവ്യയേയും നീശ്മയേയും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകും.കീർത്തനയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. മൂന്ന് അധ്യാപികമാരെയും ഒരുമിച്ച് ചോദ്യം ചെയ്യാനും നീക്കമുണ്ട്.
നിലവിൽ മുഖ്യപ്രതിയെ കണ്ടെത്താൻ ഇതുവരേയും കഴിഞ്ഞിട്ടില്ല. വയനാട് സ്വദേശി ഷിന്റോ ഷിബുവിനായാണ് അന്വേഷണം നടത്തുന്നത്. ലഹരി എത്തിച്ചിരുന്നത് ഷിന്റോ എന്നാണ് പോലീസിന്റെ നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
