കാളികാവിൽ വീണ്ടും കടുവയുടെ കാൽപാടുകൾ കണ്ടെത്തി; നിരീക്ഷണം ശക്തമാക്കി ദൗത്യസംഘം

MAY 23, 2025, 7:24 AM

മലപ്പുറം: കാളികാവ് മദാരികുണ്ട് വെള്ളച്ചാട്ടത്തിൻ്റെ സമീപത്ത് കടുവയുടെ കാൽപാടുകൾ കണ്ടതായി സ്ഥിരീകരിച്ച് വനം വകുപ്പ്. 

മദാരികുണ്ട് വെള്ളച്ചാട്ടത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് കാൽപാടുകൾ കണ്ടെത്തിയത്. ദൗത്യസംഘം മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

കടുവയെ പിടികൂടുന്നതിനായി കഴിഞ്ഞ ദിവസം മേഖലയിൽ മൂന്നാമത്തെ കൂടും സ്ഥാപിച്ചിരുന്നു. സുൽത്താന എസ്സ്റ്റേറ്റിന് മുകളിലാണ് മൂന്നാമത്തെ കൂട് സ്ഥാപിച്ചത്. മൂന്ന് കൂടും ലൈവ് ക്യാമറ നിരീക്ഷണത്തിലാണ്. 

vachakam
vachakam
vachakam

ക്യാമറ ട്രാപ്പ് പരിശോധനയും നടന്നു വരുന്നുണ്ട്. പരിശോധനക്ക് ശേഷം പുതിയ മൂവ്മെൻ്റ് മാപ്പ് തയ്യാറാക്കി അടുത്ത നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം സുൽത്താന എസ്റ്റേറ്റിൽ പ്രദേശവാസി കടുവയെ കണ്ടെങ്കിലും സ്ഥാനം കണ്ടെത്തി മയക്കുവെടി വെയ്ക്കാൻ കഴിഞ്ഞിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam