നെടുമങ്ങാട് DYFI യുടെ ആംബുലന്‍സ് കത്തിച്ച സംഭവത്തിൽ മൂന്ന് SDPI പ്രവര്‍ത്തകര്‍ അറസ്റ്റില്‍

OCTOBER 29, 2025, 3:04 AM

തിരുവനന്തപുരം : തിരുവനന്തപുരം നെടുമങ്ങാട് ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ് കത്തിച്ച സംഭവത്തില്‍ മൂന്ന് SDPI പ്രവര്‍ത്തകര്‍ അറസ്റ്റില്‍.നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിര്‍ഷാ, അല്‍ത്താഫ് എന്നിവരെയാണ് പൊലീസ്  കസ്റ്റഡിയിലെടുത്തത്.

ഡിവൈഎഫ്ഐ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ ആംബുലന്‍സ് നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന സമയത്താണ് പ്രതികള്‍ ആംബുലന്‍സ് കത്തിച്ചത്.വാഹനം പൂര്‍ണമായും കത്തി നശിച്ചിരുന്നു. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവിലായിരുന്നു.സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാനും സി പി ഐ എം ഏരിയ സെക്രട്ടറി കെ പി പ്രമോഷും ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് ഇപ്പോള്‍ പ്രതികളെ പിടികൂടിയത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam