അൽറീം മന്തിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്നുപേർക്ക് ഷിഗെല്ല

JULY 15, 2026, 11:30 PM

കൊച്ചി: അൽറീം മന്തിക്കടയിൽ നിന്ന് ഭക്ഷണം കഴിച്ച മൂന്നുപേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അൽറീമിൽ നിന്ന് ഭക്ഷണം കഴിച്ചവർ ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സ തേടിയിരുന്നു.സംഭവത്തിൽ ഹോട്ടലിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു.

അൽ റീം റസ്റ്റോറൻ്റിൽ നിന്ന് ഈ മാസം 10ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച മുതൽ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച പത്തോളം പേരാണ് കടവന്ത്രയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന് ലഭിച്ച പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പെത്തി പരിശോധന നടത്തി ഹോട്ടൽ അടപ്പിച്ചിരുന്നു.

റസ്റ്റോറന്റിൽ നിന്ന് ശേഖരിച്ച ഭക്ഷ്യ സാമ്പിളുകൾ കൂടുതൽ പരിശോധനക്കായി ലാബിലേക്ക് അയച്ചിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam