തൊടുപുഴ: ഗാർഹിക പീഡനത്തെത്തുടർന്നു തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽച്ചെന്നു മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്.
പുറപ്പുഴ ആനിമൂട്ടിൽ ജോർലി (34) കൊല്ലപ്പെട്ട സംഭവത്തിലാല്ഡ ഭർത്താവ് ടോണി മാത്യുവിനെതിരെ (43) കരിങ്കുന്നം പൊലീസ് കൊലക്കുറ്റം ചുമത്തി.
ജോർലിയുടെ പിതാവ് പല്ലാരിമംഗലം അടിവാട് കുന്നക്കാട് ജോൺ മകളുടെ മരണത്തിൽ പരാതി നൽകിയിരുന്നു. ഭർത്താവും ബന്ധുക്കളും ജോർലിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പിതാവിന്റെ പരാതിയിലുണ്ട്.
കഴിഞ്ഞ 26ന് ആണു ജോർലിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് ടോണി കവിളിൽ കുത്തിപ്പിടിച്ച്, കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ചെന്നു മജിസ്‌ട്രേട്ടിനും പൊലീസിനും ആശുപത്രിയിൽവച്ചു ജോർലി നൽകിയ മൊഴിയാണു നിർണായകമായത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണു ജോർലി മരിച്ചത്.
20 പവന്റെ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും വിവാഹസമയത്ത് ജോൺ ആദ്യം നൽകി. പിന്നീടു പലപ്പോഴായി 4 ലക്ഷം രൂപയും നൽകി. ഇതെല്ലാം തടിപ്പണിക്കാരനായ ടോണി മദ്യപാനത്തിലൂടെയും ധൂർത്തിലൂടെയും ചെലവഴിച്ചു.
മകൾ അലീനയുടെ (14) സ്വർണാഭരണങ്ങളും മദ്യപാനത്തിനായി പ്രതി വിറ്റിറ്റുണ്ടെന്നു പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ടോണി വീട്ടിൽ വഴക്കുണ്ടാക്കുന്നതു പതിവായിരുന്നെന്നും പൊലീസ് പറയുന്നു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കഴിഞ്ഞ ദിവസം ടോണിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാൻഡിലാണ്. ജോർലിയുടെ സംസ്കാരം ഞായറാഴ്ച 2.30നു പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
