കാനഡയിലെ വിമാനാപകടത്തിൽ മരിച്ചത്   തിരുവനന്തപുരം സ്വദേശിയായ പൈലറ്റ്

JULY 31, 2025, 11:51 PM

തിരുവനന്തപുരം: കാനഡയിൽ ചെറു വിമാനം തകർന്നുണ്ടായ അപകടത്തിൽ  മരിച്ച പൈലറ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം സ്വദേശിയായ ഗൗതം സന്തോഷാണ് (27) മരിച്ചത്. 

കാനഡയിലെ ഡിയർ ലേക് വിമാനത്താവളത്തിനു സമീപം ന്യൂഫൗണ്ട് ലാൻഡിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം. കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിന്റെ വിമാനമാണു തകർന്നത്. 

 പൂജപ്പുര ചട്ടമ്പിസ്വാമി റോഡ് വിദ്യാധിരാജ നഗർ ‘ശ്രീശൈല’ത്തിൽ അഡ്വ.കെ.എസ്.സന്തോഷ്കുമാർ–എൽ.കെ.ശ്രീകല(ഡപ്യൂട്ടി ജനറൽ മാനേജർ, യൂണിയൻ ബാങ്ക്, ചെന്നൈ) ദമ്പതികളുടെ മൂത്ത മകനാണ് ഗൗതം. 

vachakam
vachakam
vachakam

 അപകടത്തിൽ, ഗൗതമിനു പുറമേ കാന‍ഡ സ്വദേശിയായ സീനിയർ പൈലറ്റും മരിച്ചു. ഒപ്പം ജോലി ചെയ്യുന്ന ബംഗ്ലദേശ് സ്വദേശി പൈലറ്റ് പ്രീതം റോയി ആണ് അപകട വാർത്ത അറിയിച്ചതെന്ന് ഗൗതം സന്തോഷിന്റെ സഹോദരി ഡോ.ഗംഗ സന്തോഷ് (ബെംഗളൂരു) പറഞ്ഞു. 2019 മുതൽ കാനഡയിലാണു ജോലി ചെയ്യുന്നത്. അവിവാഹിതനായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam