കഴക്കൂട്ടം പീഡനം:  തിരിച്ചറിയൽ നടപടിക്ക് ശേഷം പേര് വിവരങ്ങൾ പുറത്തുവിടുമെന്ന് തിരുവനന്തപുരം ഡിസിപി

OCTOBER 19, 2025, 9:03 PM

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. 

 വാഹനം കേന്ദ്രീകരിച്ചാണ് പ്രതിയിലേക്ക് എത്തിയത്. സാഹസികമായി പ്രതിയെ പിടികൂടിയത്.  മധുര സ്വദേശിയായ പ്രതിയെ മധുരയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് തിരുവനന്തപുരം ഡിസിപി ടി. ഫറാഷ് പറഞ്ഞു. 

പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം ഡിസിപി പറഞ്ഞു.  പേര് വിവരങ്ങൾ തിരിച്ചറിയൽ നടപടി കഴിഞ്ഞതിനുശേഷം പുറത്തുവിടും. പതിനേഴാം തീയതി പുലർച്ചെയാണ് പരാതി ലഭിച്ചത്. പ്രതിയെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല.

vachakam
vachakam
vachakam

അജ്ഞാതൻ എന്നായിരുന്നു യുവതിയുടെ മൊഴി. അതിക്രമം നടന്ന സ്ഥലത്തെ സിസിടി കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ​ഇനിയും കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ട്. പ്രദേശത്ത് കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്നും ഡിസിപി പറഞ്ഞു.

പതിനേഴാം തീയതിയാണ് ഐടി ജീവനക്കാരിയായ 25കാരിയെ ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴക്കൂട്ടം ടെക്നോപാർക്കിന് സമീപമുള്ള ഹോസ്റ്റൽ മുറിയിലായിരുന്നു സംഭവം നടന്നത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam