തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ പേരിൽ വലിയ ക്ഷേത്രം പണിയുമെന്ന് വ്യക്തമാക്കി മകൻ രാജസേനൻ രംഗത്ത്. അവിടെ ഉത്സവം നടത്തുമെന്നും കേസ് കഴിയുന്നതോടെ തീർത്ഥാടന കേന്ദ്രം ഒരുക്കുമെന്നും ആണ് രാജസേനൻ പറയുന്നത്.
ലിംഗ പ്രതിഷ്ഠ ഉടൻ നടത്തും. ജാതിമതഭേദമന്യേ ആർക്കും ക്ഷേത്രത്തിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു. 'ക്ഷേത്രത്തിന്റെ ശുദ്ധികലശമെല്ലാം കഴിഞ്ഞ ശേഷം നിത്യപൂജയും ദർശനവും ഉണ്ടായിരിക്കും. ആചാര്യ ഗുരുക്കളുമായി ആലോചിച്ച് ശുദ്ധികലശം നടത്തും. ഇന്നല്ല, നാളെയാണെങ്കിലും വിശ്വാസികളെത്തും. ജാതിമത ഭേദമന്യേ എല്ലാ വിശ്വാസികൾക്കും ഇങ്ങോട്ടെത്താം. എല്ലാവർക്കും സ്വാഗതം' എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
രാവിലെ 3.30നാണ് നട തുറക്കുന്നത്. ആ സമയം മുതൽ ആളുകൾക്ക് വരാം. വൈകിട്ട് എട്ട് മണിയോടെ നടയടക്കും. ശുദ്ധികലശത്തിന് ശേഷം പൂജയും ഉത്സവങ്ങളുമെല്ലാം കാണും എന്നും ഗോപന്റെ മകൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം.
അതേസമയം ഗോപൻ 'സമാധി'യായതാണെന്ന് അവകാശവാദമുന്നയിച്ചുകൊണ്ട് നേരത്തെ രാജസേനൻ അടക്കമുള്ള കുടുംബാംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഗോപന്റെ മരണത്തിൽ സംശയം ഉന്നയിച്ചുകൊണ്ട് ചിലർ പൊലീസിൽ പരാതി നൽകി. തുടർന്ന് കേസിൽ ഹൈക്കോടതിയും ഇടപെട്ടതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്