സംഗീതത്തെ, സംഗീതഞ്ജരെ വളരെയധികം സ്‌നേഹിച്ച ഒരു ആത്മീയ ആചാര്യനായിരുന്നു
(the singing Bishop) പാടുന്ന മെത്രാൻ എന്നറിയപ്പെട്ടിരുന്ന തൂങ്കുഴി പിതാവ്. സംഗീതം അദ്ദേഹത്തിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു. ദീർഘകാലം അദ്ദേഹം തന്റെ ശബ്ദത്തെ മനോഹരമായി, ചിട്ടയായി സംരക്ഷിച്ചിരുന്നു. വിശ്രമ ജീവിതവേളയിൽ ഒരു ദിവസം അദ്ദേഹത്തിന്റെ മുറിയിലേക്ക് എന്നെ വിളിപ്പിച്ചു എന്നോട് വോക്കോളജി ശബ്ദഭ്യാസങ്ങൾ പഠിപ്പിച്ചു കൊടുക്കുവാൻ ആവശ്യപ്പെട്ടത് സ്‌നേഹത്തോടെ ഞാൻ ഓർക്കുന്നു.
ഞാൻ സംഗീതത്തിൽ ഗവേഷണ പഠനം കഴിഞ്ഞു മദ്രാസ് മ്യൂസിക് അക്കാഡമിയിൽ സംഗീത അരങ്ങേറ്റം ചെയ്യുന്ന വേളയിൽ തൃശ്ശൂരിൽ വന്നു അദ്ദേഹത്തിന്റെ ആശിർവാദം സ്വീകരിച്ച അനുഗ്രഹീത ദിനം നന്നായി ഓർക്കുന്നു. തൃശ്ശൂരിലെ ചേതന മ്യൂസിക് കോളേജിന്റെ ഉദ്ഘാടന വേളയിൽ ഗാന ഗന്ധർവ്വൻ യേശുദാസിനുമൊപ്പം വേദി പങ്കിട്ടനുഗ്രചിച്ച നിമിഷങ്ങൾ ചരിത്രത്തിന്റെ ഭാഗമായി. 2012ൽ അമേരിക്കയിലെ അറ്റ്‌ലാന്റയിൽ നടന്ന സിറോമലബാർ കൺവെൻഷനിൽ ഞാൻ സംഗീത കച്ചേരി അവതരിപ്പിച്ചപ്പോൾ അത് പൂർണമായി കേട്ട് ആസ്വദിച്ചു എന്നെ വക്തിപരമായി പ്രോത്സാഹിപ്പിച്ച സ്‌നേഹ നിധിയായ പിതാവിനെ നന്ദിപ്പൂർവം ഓർക്കുന്നു.
ചേതന മ്യൂസിക് കോളേജിൽ നിന്നും പഠിച്ചു
കേരളത്തിൽ ആദ്യമായി കർണാടക സംഗീത കച്ചേരി അവതരിപ്പിച്ച, പിതാവ് സ്ഥാപിച്ച ക്രിസ്തുദാസി സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ ലിനെറ്റ് ആന്റണിയെ സംഗീതം പഠിപ്പിക്കാൻ വഴിയൊരുക്കിയത് തൂങ്കുഴി പിതാവായാരുന്നു. സഗീതം ദൈവീകമാണെന്നും, ആത്മീയ ഉന്നമനത്തിന് ഉതകുന്നതുമാണെന്ന് കരുതിയിരുന്ന പിതാവ് അതിലൂടെ തന്റെ ആഴമായ സംഗീത സ്‌നേഹം സമൂഹത്തിന്റെ മുമ്പിൽ പ്രകടിപ്പിക്കുകയായിരുന്നു. ആ സംഗീത പിതാമഹന്റെ പാദങ്ങളിൽ പ്രണമിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേർന്നു കൊണ്ട് നിർത്തട്ടെ.
പാടും പാതിരി ഫാ. ഡോ. പോൾ പൂവത്തിങ്കൽ
സി.എം.ഐ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
