മാനന്തവാടിയിൽ ഇന്നലെ കാണാതായ ഒമ്പത് വയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നു 

MAY 25, 2025, 10:30 PM

വയനാട്: മാനന്തവാടിയിൽ ഇന്നലെ കാണാതായ ഒമ്പത് വയസ്സുകാരിക്കായി തിരച്ചിൽ തുടരുന്നതായി റിപ്പോർട്ട്. വീടിനു സമീപത്തെ വനമേഖല കേന്ദ്രീകരിച്ച് ആണ് ഫയർഫോഴ്സും വനംവകുപ്പും ചേർന്ന് കുട്ടിക്കായി തിരച്ചിൽ നടത്തുന്നത്.

അതേസമയം ശക്തമായ മഴ തിരച്ചിലിനെ പ്രതികൂലമായിട്ടാണ് ബാധിക്കുന്നത്. ഇന്നലെയായിരുന്നു വാകേരി സ്വദേശി പ്രവീണ ആൺ സുഹൃത്തായ ദിലീഷിന്‍റെ വെട്ടേറ്റ് മരിച്ചത്. ആക്രമണത്തിൽ പ്രവീണയുടെ മക്കൾക്കും വെട്ടേറ്റിരുന്നു.14 വയസുള്ള മൂത്ത കുട്ടിയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്. ഈ കുട്ടി നിലവിൽ മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടാമത്തെ കുട്ടിക്കായുള്ള അന്വേഷണം ആണ് പുരോഗമിക്കുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam