റേഞ്ച് റോവര്‍ അപകടത്തിന് കാരണം വാഹനമിറക്കിയ ആളിന്റെ പരിചയക്കുറവ്; ട്രേഡ് യൂണിയന്റെ വാദങ്ങള്‍ തള്ളി എംവിഡി

JUNE 29, 2025, 1:42 AM

കൊച്ചി: ലോറിയില്‍ നിന്നും ഷോറൂമിലേക്ക് ആഡംബര കാറായ റേഞ്ച് റോവര്‍ പുറത്തിറക്കുന്നതിനിടെ ഷോറൂം ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ ട്രേഡ് യൂണിയന്റെ വാദങ്ങള്‍ തള്ളി മോട്ടോര്‍ വാഹനവകുപ്പ്. മാനുഷിക പിഴവാണ് അപകടമുണ്ടാക്കിയതെന്നും വാഹനത്തിന് സാങ്കേതിക തകരാറില്ലെന്നും ആര്‍ടിഒ കെ.ആര്‍ സുരേഷിന്റെ നിര്‍ദേശ പ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞു. 

അപകടത്തിനിടയാക്കിയ കാര്‍ ഇറക്കിയ അന്‍ഷാദിന് ആഡംബര കാര്‍ ഓടിക്കുന്നതില്‍ പരിചയക്കുറവ് ഉണ്ടായിരുന്നു. ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഐ അസ്സിം അറിയിച്ചു.

കാര്‍ പുറകോട്ട് ഇറക്കിയപ്പോള്‍ വാഹനത്തിന്റെ റൈഡിങ് മോഡ് മാറ്റിയിരുന്നില്ല. തന്മൂലം ആക്സിലേറ്ററില്‍ കാലമര്‍ത്തിയപ്പോള്‍, കാര്‍ പിന്നോട്ട് പാഞ്ഞുകയറി അപകടം ഉണ്ടാകുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ പിന്നോട്ടുനീങ്ങി യാര്‍ഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയിലും റോഡിന്റെ വശത്തെ വൈദ്യുതി തൂണുകളിലും ഇടിച്ചുനില്‍ക്കുകയായിരുന്നു. ഷോറൂമിലെ ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി ആന്റണി സേവ്യറാണ് (36) മരിച്ചത്. അപകടകാരണം മാനുഷിക പിഴവോ യന്ത്രത്തകരാറോ എന്നതില്‍ പൊലീസും അന്വേഷിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam