ആലപ്പുഴ: ചേര്‍ത്തല തിരോധാനക്കേസില്‍ സീരിയല്‍ കില്ലറെന്ന് സംശയിക്കുന്ന സെബാസ്റ്റ്യനൊപ്പം മറ്റൊരാളുടെ പങ്കും സംശയിച്ചു പോലീസ്. ഐഷാ തിരോധാനക്കേസില്‍ സെബാസ്റ്റ്യനൊപ്പം മറ്റൊരാളുടെ പങ്കും പൊലീസ് സംശയിക്കുന്നുണ്ട്.
അതേസമയം സെബാസ്റ്റ്യന്‍ മൃതദേഹം കുഴിച്ചിട്ട ശേഷം പുറത്തേക്കെടുത്ത് കത്തിച്ച് വീണ്ടും കുഴിച്ചിട്ടതായും പോലീസ് സംശയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇയാളുടെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടില്‍ കഡാവര്‍ ഡോഗിനെ അടക്കം ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ലഭിച്ച മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നാണ് പൊലീസിന് ഈ സംശയം വന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം ഇയാള്‍ അന്വേഷണത്തോടും ചോദ്യം ചെയ്യലിനോടും സഹകരിക്കാത്തതും പൊലീസിന് വലിയ പ്രശ്നമായിട്ടുണ്ട്. ജൈനമ്മ കൊലക്കേസിലായിരുന്നു കഴിഞ്ഞ ദിവസം സെബാസ്റ്റ്യന്റെ വീട്ടിലും പരിസരങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തിയത്. പരിശോധനയില്‍ വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതായാണ് വിവരം. ഇതിന് പുറമേ ആറോളം അസ്ഥിക്കഷ്ണങ്ങളും മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
