പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ വിനേഷിനെ സംഘം ചേർന്ന് ആക്രമിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് വ്യക്തമാക്കി പൊലീസ്. കൃത്യമായ ആസൂത്രണത്തോടെയാണ് ഡിവൈഎഫ്ഐ നേതാക്കൾ വിനേഷിനെ ആക്രമിച്ചത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
സുഹൃത്തുക്കളുമായി വിനേഷ് വാണിയംകുളത്ത് എത്തിയപ്പോൾ പ്രതികൾ സംഘമായി പിന്തുടർന്നു. വാഹനം തടഞ്ഞ്, സുഹൃത്തുക്കളെ മാറ്റി നിർത്തി വിനേഷിനെ മർദിച്ചു. സംഭവസ്ഥലത്തുനിന്ന് ബൈക്കിൽ രക്ഷപ്പെട്ട വിനേഷിനെ നേതാക്കൾ പിന്തുടർന്നു പനയൂരിൽ എത്തിയതോടെ ഭാരമേറിയ വസ്തുകൊണ്ട് വിനേഷിൻ്റെ തലയ്ക്കടിച്ചെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
എന്നാൽ കൊലപ്പെടുത്തണം ഉദ്ദേശ്യത്തോടെയല്ല ആക്രമിച്ചത് എന്നാണ് പ്രതികൾ നൽകിയ മൊഴി. വിനേഷ് ഫേസ്ബുക്കിലൂടെ നിരന്തരം പ്രകോപിപ്പിച്ചതിനാൽ ഭീഷണിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയത് എന്നാണ് പ്രതികൾ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
