കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ കൊള്ളയാണ് മാസപ്പടികേസ്, പിണറായിയും മകളും ജയിലിൽ പോകും: ഷോൺ ജോർജ്

MAY 27, 2026, 12:59 AM

തിരുവനന്തപുരം: പിണറായിയും മകളും മാസപ്പടി കേസിൽ ജയിലിൽ പോകുമെന്ന് ഉറപ്പെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പറഞ്ഞു.മഞ്ഞുമലയുടെ ഒരു മൂല മാത്രമാണ് കണ്ടിരിക്കുന്നത്. ഇനിയും ധാരാളം നേതാക്കളിലേക്ക് അന്വേഷണം എത്തണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയുടെ കഥയാകും ഇനി അറിയാൻ പോകുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

കേരളത്തിൽ നടന്നിട്ടുള്ള ഏറ്റവും വലിയ കൊള്ളയാണ് മാസപ്പടി കേസെന്നും ഷോൺ ജോർജ് വ്യക്തമാക്കി.അധികാരം കൊണ്ട് പിണറായി വിജയൻ കേസ് തടസപ്പെടുത്താൻ ശ്രമിച്ചു. കളങ്കിതനാണ് പിണറായി വിജയൻ. സത്യം പൊതുസമൂഹത്തിന് മുന്നിൽ വരണമെന്നും ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.വീണയുടെ എല്ലാ ഇടപാടുകളും പിണറായി കൂടി അറിഞ്ഞാണെന്നും ഷോൺ പറഞ്ഞു.

അതേസമയം, നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന സിപിഐഎം ആരോപണത്തിലും ഷോൺ ജോർജ് പ്രതികരിക്കുകയുണ്ടായി. പണം കട്ടിട്ടുണ്ടെങ്കിൽ നരേന്ദ്ര മോദി ഭരിക്കുന്ന ഭാരതത്തിൽ പേടിക്കുക തന്നെ വേണം. ഇതിലും വലിയ മുഖ്യമന്ത്രിമാരെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തിട്ടുണ്ട്. പിന്നെയാണോ പ്രതിപക്ഷത്തിരിക്കുന്ന പിണറായി വിജയനെയെന്നും ഷോൺ ജോർജ് കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam