അലനെ കുത്തിക്കൊന്ന കേസ്: മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു 

NOVEMBER 19, 2025, 10:08 PM

തിരുവനന്തപുരം: തൈക്കാട് നടുറോഡില്‍ വെച്ച് 18കാരനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു. ജഗതി സ്വദേശി അജിന്‍ (ജോബി) ആണ് അലന്‍ വധത്തിലെ മുഖ്യപ്രതി.

മ്യൂസിയം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആള് കൂടിയാണ് അജിന്‍.  വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

നേരത്തെ അലനെ ആക്രമിച്ചത് കമ്പികൊണ്ടുള്ള ആയുധം കൊണ്ടാണെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ കത്തി കൊണ്ടാണ് കുത്തിയതെന്നായിരുന്നു അലന്റെ സുഹൃത്തുക്കള്‍ പൊലീസിന് നല്‍കിയ മൊഴി. അജിന്‍ കത്തി കൊണ്ടു നടക്കുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്.

vachakam
vachakam
vachakam

അജിന് പുറമേ ജഗതി സ്വദേശികളായ നന്ദു, അഭിജിത് എന്നിവരടക്കം നാല് പേരാണ് കേസില്‍ ഇനി പിടിയിലാകാനുള്ളത്. നിലവില്‍ അറസ്റ്റിലായ കാപ്പാ കേസ് പ്രതി സന്ദീപ് (27), അഖിലേഷ് (20) എന്നിവരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 

തമ്പാനൂര്‍ അരിസ്റ്റോ തോപ്പില്‍ ഡി 47ല്‍ താമസിക്കുന്ന നെട്ടയം സ്വദേശി അലന്‍ ആണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. ഒരു മാസം മമ്പ് രണ്ട് പ്രാദേശിക ക്ലബ്ബുകളുടെ ഫുട്‌ബോള്‍ മത്സരത്തിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam