പാലക്കാട്: ബാലരാമപുരത്ത് രണ്ടരവയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ശ്രീതുവിന്റെ സഹോദരൻ ഹരികുമാർ ആണ് കുട്ടിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയത് എന്നും എല്ലാം ശ്രീതുവിനറിയാമായിരുന്നെന്നും ഇയാൾ നേരത്തെ മൊഴി നൽകിയിരുന്നു.
എന്നാൽ ശ്രീതു ഇക്കാര്യം നിഷേധിച്ചെങ്കിലും ഹരികുമാറിനെ നുണപരിശോധനയ്ക്ക് വിധേയമാക്കിയതോടെ കാര്യങ്ങൾ വ്യക്തമാക്കുകയായിരുന്നു. രണ്ടര വയസുകാരിയുടെ പിതാവ് ശ്രീജിത്തല്ലെന്ന് ഡിഎൻഎ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ശ്രീതുവും ഭർത്താവ് ശ്രീജിത്തും തമ്മിൽ അകൽച്ചയിലായിരുന്നു. അതിനാൽത്തന്നെ ശ്രീതുവും രണ്ട് മക്കളും ഹരികുമാർ താമസിക്കുന്ന വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. താനും ശ്രീതുവും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടായിരുന്നതായും കുഞ്ഞ് തടസമായതിനാലാണ് കിണറ്റിൽ എറിഞ്ഞതെന്നുമാണ് ഹരികുമാറിന്റെ മൊഴി.
അതേസമയം ചോദ്യം ചെയ്യലിനോടും ശ്രീതു സഹകരിക്കുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. കഴിഞ്ഞ ജനുവരി 30നായിരുന്നു ദേവേന്ദുവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
