വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് അധ്യാപിക ഏത്തമിടീച്ചു; പരാതിയുമായി രക്ഷിതാക്കൾ, പിന്നാലെ മാപ്പുപറച്ചിൽ

JUNE 14, 2025, 11:07 AM

തിരുവനന്തപുരം: വിദ്യാർത്ഥിനികളെ ക്ലാസിൽ പൂട്ടിയിട്ട് അധ്യാപിക ഏത്തമിടീച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ കഴിഞ്ഞ ചെവ്വാഴ്ചയായിരുന്നു സംഭവം ഉണ്ടായത്. വൈകിട്ട് ക്ലാസ് കഴിഞ്ഞ് ദേശീയഗാനം ആലപിക്കുന്നതിനിടെ കുട്ടികള്‍ ക്ലാസിൽ നിന്ന് പുറത്തിറങ്ങിയതാണ് കാരണം എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളെയാണ് അധ്യാപിക ക്ലാസ് മുറി പൂട്ടിയിട്ട ശേഷം എത്തമിടിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ദേശീയ ഗാനം ആലപിച്ച ശേഷമാണ് വൈകിട്ട് ക്ലാസ് വിടുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ദേശീയ ഗാനം ആലപിക്കുന്നതിനിടെ കുട്ടികള്‍ പുറത്തേക്ക് പോയി. തുടര്‍ന്ന് ഇവരെ ക്ലാസിലേക്ക് വിളിച്ചുവരുത്തി മുറി അകത്ത് നിന്ന് പൂട്ടിയെന്നാണ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നത്. 

പൂട്ടിയിട്ട ശേഷം ഇവർ കുട്ടികളെ കൊണ്ട് ഏത്തമിടീപ്പിച്ചു. പത്ത് മിനിട്ട് കഴിഞ്ഞശേഷമാണ് പുറത്തേക്ക് വിട്ടത്. അപ്പോഴേക്കും സ്കൂള്‍ ബസ് വിട്ടു പോയി. സംഭവമറിഞ്ഞ് രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സ്കൂളിലെ പ്രധാനാധ്യാപിക കുട്ടികൾക്ക് ബസ് ടിക്കറ്റിന് പണം നൽകി പറഞ്ഞു വിടുകയായിരുന്നു. തനിക്ക് പറ്റിയ തെറ്റിൽ അധ്യാപിക ഖേദം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സംഭവം സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam