കല്‍പ്പാത്തിയില്‍ തേരൊരുങ്ങി; ദേവരഥ സംഗമം ഇന്ന് 

NOVEMBER 16, 2025, 12:37 AM

കല്‍പാത്തി രഥോത്സവത്തോടനുബന്ധിച്ചുള്ള ദേവരഥ സംഗമം ഇന്ന് നടക്കും. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിനു മുന്‍വശത്തുള്ള തേരുമുട്ടിയില്‍ ത്രിസന്ധ്യയ്ക്കു ദേവരഥങ്ങള്‍ മുഖാമുഖം എത്തുന്നതോടെ കല്‍പാത്തി ദേവരഥ സംഗമമാകും. നാളെയാണ് രഥോത്സവത്തിന് കൊടിയിറങ്ങുക. 

അതേസമയം കേരളത്തിലെ ക്ഷേത്രോത്സവങ്ങളില്‍ ഏറ്റവും ആകര്‍ഷകമായ ഉത്സവങ്ങളില്‍ ഒന്നായ കല്‍പാത്തി രഥോത്സവത്തിന് ആണ് ഇന്ന് സമാപനമാകുക. വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളുമായി പത്ത് ദിവസം നീണ്ടു നിന്ന ആഘോഷങ്ങള്‍ക്കാണ് സമാപനമാകുന്നത്. 

തേരുത്സവത്തിന്റെ മൂന്നാംദിവസമായ ഇന്ന് പഴയ കല്‍പാത്തി ലക്ഷ്മി നാരായണ പെരുമാള്‍, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രങ്ങളില്‍ രാവിലെ രഥാരോഹണം നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam