കൊല്ലത്തെ ഒമ്പതാം ക്ലാസ്സുകാരിയുടെത് തൂങ്ങിമരണം തന്നെ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് 

JUNE 24, 2024, 1:13 PM

കൊല്ലം: ചിതറ പുതുശ്ശേരിയിൽ ഒമ്പതാം ക്ലാസ്സുകാരിയുടെത് തൂങ്ങിമരണം തന്നെയെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പെൺകുട്ടി ലൈംഗിക ചൂഷണം നേരിട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒമ്പതാം ക്ലാസുകാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. പെൺകുട്ടിയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ട് എന്നാണ് കുടുംബത്തിന്റെ നിലപാട്. വിശദമായി അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ റൂറൽ പോലീസ് മേധാവിക്കും കുടുംബം പരാതി നൽകി.

ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന യുവാവിന്റെ പങ്ക് അന്വേഷിക്കണം. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കുടുംബം നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പെൺകുട്ടി ഉപയോഗിച്ചിരുന്ന ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും എന്നാണ് ലഭിക്കുന്ന വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam