തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായി ദീർഘകാല കരാറിൽ ഏർപ്പെടാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി.യൂണിറ്റിന് 2.93രൂപ എന്ന കുറഞ്ഞ നിരക്കിലാണ് വൈദ്യുതി ലഭിക്കുക.25 വർഷത്തേക്കാണ് കരാർ.
രാജ്യത്താകെ വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നതാണ് നിലവിലെ പ്രതിസന്ധിയുടെ പ്രധാനകാരണമായി കെഎസ്ഇബി അറിയിക്കുന്നത്.
കൂടാതെ, എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് രണ്ട് ദിവസമായി പവർ കട്ട് തുടരുകയാണ്.വൈകുന്നേരത്തെ പീക്ക് സമയത്താണ് സംസ്ഥാന വ്യാപകമായി പവർ കട്ട് ചെയ്യുന്നത്. ഇന്നലെയും വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
