കൊച്ചി: ടാറ്റ ഗ്രൂപ്പിന്റെ കേരള നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് മുൻ വ്യവസായ മന്ത്രി പി. രാജീവ്. "ടാറ്റയെ കുറിച്ച് ഇത്തരമൊരു പരാമർശം ചരിത്രത്തിലാദ്യമാണ്. ഒരു മുഖ്യമന്ത്രിക്ക് അത്യാവശ്യം ബുദ്ധിയെങ്കിലും വേണം; എട്ടുകാലി മമ്മൂഞ്ഞാകരുത്" എന്ന് അദ്ദേഹം വിമർശിച്ചു.
മലബാർ സിമന്റ്സ് ലിമിറ്റഡും ടാറ്റാ പ്രോജക്ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ആർട്‌സൺ എഞ്ചിനീയറിംഗ് ലിമിറ്റഡും ചേർന്ന് കൊച്ചിൻ പോർട്ടിൽ കപ്പൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരംഭത്തിന് സർക്കാർ സൗകര്യമൊരുക്കിയതായും, അത് 'മിഷൻ സമുദ്ര' പദ്ധതിയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
2025 ജൂലൈയിൽ കൊച്ചിൻ ഷിപ്പ്യാർഡും ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചതും ഈ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും, നാളെയും അതേ പദ്ധതി മിഷൻ സമുദ്രയുടെ ഭാഗമായി അവതരിപ്പിക്കാനാണ് സാധ്യതയെന്നും പി. രാജീവ് പറഞ്ഞു.
താൻ വ്യവസായ മന്ത്രിയായിരിക്കെ ടാറ്റ ചെയർമാനുമായി നേരിട്ട് രണ്ട് മണിക്കൂർ ചർച്ച നടത്തിയിരുന്നുവെന്നും, സതീശൻ മുഖ്യമന്ത്രി ആയതിന് പിന്നാലെ ടാറ്റ 10,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കേട്ടപ്പോൾ സന്തോഷം തോന്നിയിരുന്നുവെന്നും പി. രാജീവ് പറഞ്ഞു.
എന്നാൽ പിന്നീട് മാധ്യമങ്ങളാണ് വിവാദം സൃഷ്ടിച്ചതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും, ഈ പദ്ധതി 2025-ലെ 'ഇൻവെസ്റ്റ് കേരള' സംരംഭത്തിന്റെ ഭാഗമായിരുന്നുവെന്നും പി. രാജീവ് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
