'ഉമ്മ പറഞ്ഞിട്ടും കേട്ടില്ല, ഒടുവിൽ എട്ടിന്റെ പണി കിട്ടി'; ഷൈൻ ടോം ചാക്കോയുമായുള്ള പ്രണയ തകർച്ചയെ കുറിച്ച് തനൂജ

AUGUST 2, 2024, 10:50 PM

മോഡലായ തനൂജയും നടൻ ഷൈൻ ടോം ചാക്കോയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പുറത്തുവന്നതും പിന്നാലെ ഇരുവരുടെയും വിവാഹനിശ്ചയം നടക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. എന്നാൽ തങ്ങൾ ബ്രേക്കപ്പ് ആയ വിവരം ഷൈൻ തന്നെ അടുത്തിടെ അറിയിച്ചിരുന്നു. എന്താണ് കാരണമെന്നൊന്നും താരം പറഞ്ഞിരുന്നില്ല. 

ഇപ്പോഴിതാ പ്രണയത്തകർച്ചയെ കുറിച്ച് തനൂജ പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധനേടുന്നത്. ലൈവിൽ ആയിരുന്നു തനൂജയുടെ പ്രതികരണം.

തനൂജയുടെ വാക്കുകൾ

vachakam
vachakam
vachakam

ആ ടോപ്പിക് ഞാൻ വിട്ടതാണ്. അതെ കുറിച്ച് കൂടുതൽ ഒന്നും പറയാനുമില്ല. ആള് ആളുടേതായ വൈബിൽ പോകുന്നുണ്ട്. ഹാപ്പി ആയിട്ട് പോകുന്നുണ്ട്. ഞാൻ എന്റെ കാര്യങ്ങൾ നോക്കി പോകുന്നുണ്ട്. നമ്മൾ വിശ്വസിച്ച് പലരേയും കൂടെ കൂട്ടും. അവസാനം അവർ നമ്മളെ ഇട്ടിട്ട് പോകും. രണ്ട് വർഷം കൂടെ കൂട്ടിയതാണ്. എനിക്ക് തന്നെ പണിയായി. നമുക്ക് ആരും ഇല്ലാതിരിക്കുന്നതാണ് നല്ലത്. എന്റെ അനുഭവത്തിൽ നിന്നും പറയുകയാണ്. നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾ അതങ്ങനെ തന്നെ വയ്ക്കണം. നമുക്ക് സങ്കടം വരുമ്പോൾ അവരോട് അത് പറയും. പിന്നീട് അവർ തെറ്റപ്പോകുമ്പോൾ പബ്ലിക്കാക്കും. നാറ്റിച്ചു കളയും. ആരെയും വിശ്വസിക്കരുത്. അത് ആരോ ആയിക്കോട്ടെ. കുറേ വാ​ഗ്ദാനങ്ങൾ കിട്ടും. നമ്മളത് വിശ്വസിക്കും. നമ്പരുത്. എത്ര ക്ലോസായാലും ആരെയും നമ്പരുത്. കാരണം പിന്നീട് അത് നമുക്ക് തന്നെ പണിയായിട്ട് വരും. നല്ല എട്ടിന്റെ പണി. പിന്നെ നമ്മൾ നന്ദികേട് കാണിക്കാൻ പാടില്ല. കർമ എന്നൊരു സം​ഗതി ഉണ്ടെങ്കിൽ തിരിച്ച് കിട്ടിക്കോളും. നമ്മളായി ഒന്നും ചെയ്യണ്ട. പറ്റിപ്പോയി. 

ഇത്രയും ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല. രണ്ട് വർഷം. എന്നിട്ടും എന്നെ..ഇപ്പോൾ ഞാൻ ആണ് കുറ്റക്കാരി. അവര് ചെയ്യുന്നതെല്ലാം ശരിയും. നമ്മൾ ചെയ്യുന്നതെല്ലാം തെറ്റും. എന്നെ ഒന്നും അല്ലാണ്ടാക്കി കളഞ്ഞു. ആര് പോയാലും സങ്കടം ഇല്ലായിരുന്നു. പക്ഷേ.. ഇപ്പോൾ ഞാൻ ഒക്കെ ആയിട്ടില്ല. കാരണം നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകുമെന്ന് വിചാരിച്ചതാണ്. പക്ഷേ ഉണ്ടായില്ല. ഞാൻ എന്റെ കുടുംബത്തെ വിട്ട് വന്നതാണ്. ഫോട്ടോ ഫ്രെയിമൊക്കെ ഞാൻ എറിഞ്ഞ് പൊട്ടിച്ചു. ഉമ്മ എന്നോട് പറഞ്ഞതാണ് അത് ചെയ്യരുത്, ഇട്ടിട്ട് പോകുമെന്ന്. കേട്ടില്ല. അതുപോലെ തന്നെ സംഭവിച്ചു. നല്ല എട്ടിന്റെ പണി. നമുക്ക് നല്ല സങ്കടം വരുമ്പോൾ ഒരിക്കലും നമ്മുടെ കാര്യങ്ങൾ ഷെയർ ചെയ്യരുത്. അവരെ നമ്മൾ കെട്ടിപിടിച്ച് കരയാൻ പാടില്ല. കാരണം പാമ്പുകളാണ് അത്. പിന്നെ നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട. അത്രേ ഉള്ളൂ. അതിപ്പോൾ ആരായാലും ശരി. അവർക്ക് വേണ്ടി കരഞ്ഞിട്ട് ഒന്നും ഒരു കാര്യവും ഇല്ല. എന്റെ അനുഭവം ആണ്. ഇനി ആരും വേണ്ട. നമ്മൾ മാത്രം മതി. അയാളെന്നെ ചതിച്ചിട്ടില്ല. ഞാനും. മുന്നോട്ട് പോകാൻ പറ്റിയില്ലെങ്കിൽ മാറി കൊടുക്കണം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam