കോഴിക്കോട്: വാഹനാപകടത്തിൽ മഹാധമനിക്ക് ഗുരുതര പരിക്കേറ്റ തമിഴ്നാട് സ്വദേശിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ എൻഡോ വാസ്ക്കുലാർ ചികിത്സ വഴി പുതുജീവൻ. തമിഴ്നാട് തിരുപ്പത്തൂർ സ്വദേശിയായ 32 വയസുകാരനായ പ്രശാന്ത് എന്ന യുവാവാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സയിലൂടെ ജീവിതം തിരിച്ചു പിടിച്ചത്.
കേരളത്തില്‍ തീര്‍ത്ഥയാത്രയ്‌ക്കെതിയതായിരുന്നു കുടുംബം.കണ്ണൂരില്‍ നിന്ന് ശബരിമലയിലേക്കുള്ള യാത്രാമദ്ധ്യേ കോഴിക്കോട് വെച്ചാണ് വാഹനാപകടമുണ്ടായത്.വാഹനത്തിന്റെ മുന്‍ സീറ്റില്‍ ഇരുന്നിരുന്ന യുവാവ് സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല.കാലിലെ എല്ലുകള്‍ക്കും വാരിയെല്ലുകള്‍ക്കും ഒടിവ് സംഭവിച്ചു.ശ്വസിക്കാന്‍ ബുദ്ധിമുട്ടിയ പ്രശാന്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം ഐ സി യുവില്‍ അഡ്മിറ്റ് ചെയ്തു.തുടര്‍ന്ന് സിടി സ്‌കാന്‍ പരിശോധനയിലാണ് അയോര്‍ട്ട എന്ന രക്തക്കുഴലിനു മുറിവ് പറ്റി ശ്വാസകോശത്തിലേക്കു രക്തസ്രാവം ഉണ്ടായ അവസ്ഥ കണ്ടെത്തിയത്.
റേഡിയോളജി ഡിപ്പാര്‍ട്‌മെന്റിലെ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗത്തിലേക്ക് വിദഗ്ധ ചികിത്സക്ക് റഫര്‍ ചെയ്യുകയും ഉടനടി ഫെനിസ്‌ട്രേഷന്‍ ഈവാര്‍ (FEVAR- Fenestration Endovascular Aortic Repair) എന്ന ചികിത്സ നടത്തുകയുമായിരുന്നു.ചികിത്സക്ക് ശേഷം ക്രിട്ടിക്കല്‍ അവസ്ഥയില്‍ നിന്ന് മോചിതനായ യുവാവിന് കാലിലെ എല്ലുകള്‍ക്ക് ഓര്‍ത്തോ വിഭാഗത്തില്‍ നിന്ന് ട്രീറ്റ്‌മെന്റ് നല്‍കി.പൂര്‍ണ ആരോഗ്യവാനായ യുവാവ് നാട്ടിലേക്ക് മടങ്ങിയതായി പ്രിന്‍സിപ്പാള്‍ ഡോ സജീത്കുമാര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
