മുല്ലപ്പെരിയാർ അണക്കെട്ടിൽ‌ പരിശോധന 

AUGUST 9, 2024, 9:17 AM

ഇടുക്കി: മുല്ലപ്പെരിയാർ   അണക്കെട്ടിൽ മധുര സോൺ ജലവിഭവ വകുപ്പ് ചീഫ് എൻജിനീയറുടെ പരിശോധന.  

ചീഫ് എൻജിനീയർ എസ്.രമേശിന്റെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 

 പ്രധാന അണക്കെട്ട്, ബേബി ഡാം, എർത്ത് ഡാം, സ്പിൽ വേ, ഗാലറി എന്നിവിടങ്ങളിൽ പരിശോധന നടന്നു. തുടർന്ന് അണക്കെട്ടിലെ സീസ്മോഗ്രാഫ്, മഴമാപിനി, തെർമോമീറ്റർ, അണക്കെട്ടിലെ ചോർച്ച വെള്ളം കൃത്യമായി പുറത്തുവിടുന്ന വീനാച്ച് എന്നിവയുടെ പ്രവർത്തനവും പരിശോധിച്ചു. 

vachakam
vachakam
vachakam

 പെരിയാർ ഡാം സ്പെഷൽ ഡിവിഷൻ സൂപ്പർവൈസിങ് എൻജിനീയർ സാം ഇർവിൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കുമാർ, അസിസ്റ്റന്റ് എൻജിനീയർമാരായ രാജഗോപാൽ  എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam