കൂത്താട്ടുകുളത്ത് ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; 30 പേര്‍ക്ക് പരിക്ക്

SEPTEMBER 9, 2024, 11:14 PM

കൊച്ചി: എം.സി റോഡില്‍ കൂത്താട്ടുകുളത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. കെ.എസ്.ആര്‍.ടി.സി, ടിപ്പര്‍ എന്നിവയുള്‍പ്പെടെയുള്ള ആറ് വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. മുപ്പത് പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരാണ് പരിക്കേറ്റവരില്‍ അധികവും.

ജീപ്പ് പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. ഇതോടെ തൊട്ടുപിന്നാലെയുണ്ടായിരുന്ന പിക്ക് അപ്പ് വാന്‍, അതിന് പിന്നിലുണ്ടായിരുന്ന വാന്‍, ടിപ്പര്‍ ലോറി, കെ.എസ്.ആര്‍.ടി.സി ബസ്, കാര്‍ എന്നിവ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ടിപ്പര്‍ ലോറിക്ക് പിന്നിലിടിച്ച കെ.എസ്.ആര്‍.ടി.സി ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam