'അത്ര ആന പ്രേമം വേണ്ട'; ഇതര സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടു വരുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

SEPTEMBER 9, 2024, 11:01 PM

കൊച്ചി: ഇതര സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടു വരുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഡിവിഷൻ ബഞ്ചിന്റേതാണ് പുതിയ നടപടി. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഇടക്കാല ഉത്തരവ് എന്നാണ് ലഭിക്കുന്ന വിവരം. മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്. 

അതേസമയം ഇതര സംസ്ഥാന ആനകളുടെ കൈമാറ്റത്തിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകുന്നതാണ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത്. കേരളത്തിൽ പിടികൂടിയ ആനകളുടെ സ്ഥിതി പരിതാപകരമാണെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ 6 വർഷത്തിനുള്ളിൽ ഇത്തരത്തിൽ ചെരിഞ്ഞ ആനകളുടെ എണ്ണം 154 ആണെന്നും കോടതി കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam