എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ വീടിന് തീയിട്ട് കുടുംബനാഥൻ

JANUARY 29, 2026, 9:52 PM

പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ്   വീടിന് തീയിട്ടു. പത്തനംതിട്ട വകയാർ കൊല്ലംപടിയിലാണ് സംഭവം.  പുലർച്ചെ ഒന്നരയോടെ തീയിടുകയായിരുന്നു. 

രജനിയുടേയും സിജുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും ഒരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്.

രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു. നോക്കിയപ്പോൾ സിജുവിനെ കാണാനില്ലായിരുന്നു. ഭാര്യയോടുള്ള സംശയത്തെ തുടർന്നാണ് ഇയാൾ വീടിന് തീകൊളുത്തിയതെന്ന് പൊലീസ് പറയുന്നു. 

vachakam
vachakam
vachakam

പൊള്ളലേറ്റ രജനിയും ഇളയ മകനും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ് നിലവില്‍. രജനിക്ക് 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. തീകൊളുത്തിയശേഷം രക്ഷപ്പെട്ട സിജുവിനെ പൊലീസ് പിടികൂടി.

പെയിന്‍റിങ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. ഇയാളുടെ കയ്യിലുള്ള ടിന്നറോ പെട്രോളോ ഉപയോഗിച്ച് തീകൊളുത്തി എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ വീടിന്‍റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam