പിണറായി വിജയനെ സ്വീകരിച്ചു സുധാകരൻ; സുധാകരന്റെ തോളിൽ തട്ടി സൗഹൃദാഭിവാദ്യം നടത്തി പിണറായി 

MAY 21, 2026, 5:57 AM

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ധർമടം എംഎൽഎയായ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തു. പിണറായി വിജയന്റെ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രി വി ഡി സതീശൻ ഉൾപ്പെടെ മന്ത്രിമാരും എംഎൽഎമാരും ഡെസ്‌കിൽ അടിച്ച് അഭിവാദ്യം അർപ്പിച്ചു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രോടേം സ്പീക്കറായ ജി സുധാകരൻ സീറ്റിൽ നിന്ന് മുന്നോട്ട് വന്ന് പിണറായി വിജയനെ സ്വീകരിച്ചു. ഇരുവരും ഹസ്തദാനം ചെയ്യുകയും പിണറായി വിജയൻ സുധാകരന്റെ തോളിൽ തട്ടി സൗഹൃദാഭിവാദ്യം അറിയിക്കുകയും ചെയ്തു. ഇത് രാഷ്ട്രീയ കേരളം അതീവ അത്ഭുതത്തോടെ ആണ് നോക്കി കണ്ടത്.

അതേസമയം, പതിനാറാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായും പിണറായി വിജയൻ ചുമതലയേറ്റു. ഇതിനായി നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. മുൻ പ്രതിപക്ഷ നേതാവ് ഉപയോഗിച്ചിരുന്ന ഓഫീസ് മുറി തന്നെയാണ് ഇപ്പോൾ പിണറായി വിജയന്റെയും ഓഫീസ്.

vachakam
vachakam
vachakam

നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ആകെ 139 എംഎൽഎമാരാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രോടേം സ്പീക്കറായ ജി സുധാകരൻ കഴിഞ്ഞ ദിവസം ലോക്ഭവനിൽ വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. വി ഡി സതീശൻ മന്ത്രിസഭയിലെ ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത എംഎൽഎയും ജി സുധാകരനായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam