തസ്തിക നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി; കണ്ണൂര്‍ ജില്ലയിലെ 16 സ്കൂളുകളില്‍ തട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തല്‍

AUGUST 23, 2026, 10:11 PM

കണ്ണൂർ: തസ്തിക നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി എയ്ഡഡ് സ്കൂളുകള്‍. കണ്ണൂര്‍ ജില്ലയിലെ 16 സ്കൂളുകളില്‍ തട്ടിപ്പ് നടന്നതായാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. 

അഡ്മിഷന്‍ രജിസ്റ്ററിലും ഉച്ചഭക്ഷണ രജിസ്റ്ററിലും വ്യാജരേഖയുണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയയില്‍ പഠിക്കുന്ന കുട്ടികളുടെ പേര് പോലും സ്കൂള്‍ രജിസ്റ്ററില്‍ തിരുകി കയറ്റി യൂണിഫോമിന്‍റേയും പാഠപുസ്തകങ്ങളുടേയും കാര്യത്തില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയതായും വിജിലന്‍സ് വ്യക്തമാക്കുന്നു.

സംഭവത്തിൽ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്. ക്ലാസ് ടീച്ചര്‍മാരും പ്രധാനാധ്യാപകരും കേസില്‍ പ്രതികളാകും. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ പരിധിയില്‍ ഉൾപ്പെടും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam