സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് കാലാവധി നീട്ടി

MARCH 1, 2026, 11:04 PM

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായ റവാഡ ചന്ദ്രശേഖർക്ക് കാലാവധി നീട്ടി സർക്കാർ ഉത്തരവിറക്കി. 2027 ജൂൺ 30 വരെയാണ് പുതുക്കിയ കാലാവധി. ഡിജിപി സ്ഥാനത്ത് കുറഞ്ഞത് രണ്ട് വർഷം സേവനകാലാവധി ഉറപ്പാക്കണമെന്ന സുപ്രീംകോടതി നിർദേശത്തെ തുടർന്ന് ആണ് തീരുമാനമെടുത്തത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

ഈ വർഷം ജൂൺ 30 ന് വിരമിക്കേണ്ടിയിരുന്ന റവാഡയുടെ സേവനകാലാവധിയാണ് നീട്ടിയത്. 2025 ജൂലൈ ഒന്നിന് സംസ്ഥാന പൊലീസ് മേധാവിയായി അദ്ദേഹം ചുമതലയേറ്റിരുന്നു.

മുൻ സംസ്ഥാന പൊലീസ് മേധാവിയായ ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖർ നിയമിതനായത്. 1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് അദ്ദേഹം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam