ശ്രീനാഥ് ഭാസിയുടെ വാഹനം അ‌മിതവേഗത്തിലായിരുന്നു; പ്രതികരണവുമായി അപകടത്തിൽ പരിക്കേറ്റ ഫഹീം

OCTOBER 15, 2024, 5:42 PM

കൊച്ചി : നടൻ ശ്രീനാഥ് ഭാസി സഞ്ചരിച്ച കാറിടിച്ച്‌ പരിക്കേറ്റ ഫോർട്ടുകൊച്ചി സ്വദേശി ഫഹീമ് പ്രതികരണവുമായി രംഗത്ത്. ഇക്കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് ഫഹീമിനും സഹോദരൻ യാസിറിനും തങ്ങള്‍ സഞ്ചരിച്ച ബൈക്കില്‍ അമിതവേഗതയിലെത്തിയ കാറിടിച്ചത്. 

എന്നാൽ തുടർന്നു നടന്ന അന്വേഷണത്തില്‍ ഇടിച്ച കാർ നടൻ ശ്രീനാഥ് ഭാസിയുടേതാണെന്ന് കണ്ടെത്തി. ഇതിനെത്തുടർന്ന് ശ്രീനാഥ് ഭാസിക്കെതിരേ സെൻട്രല്‍ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയും ചെയ്തു. കാറില്‍ ശ്രീനാഥ് ഭാസിക്ക് ഒപ്പമുണ്ടായിരുന്നവരെ കുറിച്ച്‌ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫഹീം പറയുന്നത് ഇങ്ങനെ

vachakam
vachakam
vachakam

"ഒൻപത് മണിയോടെ ഞാൻ കട അടയ്ക്കും. വീട്ടിലേക്ക് ഇറങ്ങുന്ന വഴി കൊച്ചിൻ കോർപറേഷൻ ഓഫീസിന് മുന്നില്‍ വച്ചാണ് അമിതമായ വേഗത്തില്‍ റോങ്ങ് സൈഡ് വന്ന കാറിടിച്ചിടുന്നത്. കാർ നിർത്താതെ പോയി. നാട്ടുകൊരെല്ലാം ഓടിക്കൂടിയാണ് ഞങ്ങളെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നത്. ഇടിച്ച കാറിന്റെ മിററും മറ്റും നാട്ടുകാരിലൊരാളാണ് എന്നെ ഏല്‍പ്പിക്കുന്നത്. ബെൻസ് കാറിന്റെ ഭാഗമായിരുന്നു അത്. അന്വേഷണത്തിലാണ് നടൻ ശ്രീനാഥ് ഭാസിയുടെ കാറാണ് അതെന്ന് തിരിച്ചറിയുന്നത്. എനിക്ക് കയ്യിലും കാലിലും നിറയെ പരിക്കുണ്ടായിരുന്നു. കാലിന് പൊട്ടല്‍ സംഭവിച്ചു. ഏതാണ്ട് ഒരു മാസത്തോളം ഞാൻ കിടപ്പിലായിരുന്നു. മാനസികമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിച്ചു. സാമ്പത്തിക ബുദ്ധിമുട്ടും നേരിട്ടു. ലോണുകളും മറ്റും മുടങ്ങി. എനിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരം വേണം"

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam