പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; അന്തിമ പട്ടിക പ്രസിദ്ധികരീകിച്ചു, നിങ്ങളുടെ പേരുണ്ടോ എന്ന് ഈ ലിങ്കിലൂടെ അറിയാം

FEBRUARY 21, 2026, 7:25 AM

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർപ്പട്ടിക പുതുക്കൽ നടപടികൾ (എസ്.ഐ.ആർ) പൂർത്തിയായി.ശനിയാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു.നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതുക്കിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയില്‍ 2.69 കോടി വോട്ടര്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 8.9 ലക്ഷം പേര്‍ പട്ടികയ്ക്ക് പുറത്തായി.

അതേസമയം, വിവരങ്ങള്‍ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍  https://electoralsearch.eci.gov.in എന്ന വെബ്‌സൈറ്റിൽ കയറി വോട്ടര്‍ ഐഡി നമ്പറോ പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/വയസ് ഉപയോഗിച്ചോ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചോ തിരയാവുന്നതാണ്.

ബൂത്ത് തല വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://www.ceo.kerala.gov.in/ ലിങ്കില്‍ നല്‍കിയിരിക്കുന്ന Kerala SIR Final Electoral Roll എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ അല്ലെങ്കില്‍ https://voters.eci.gov.in/download-eroll?stateCode=S11 എന്ന വെബ് പോര്‍ട്ടല്‍ വഴിയോ പരിശോധിക്കാവുന്നതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam