'റമീസിൻ്റയും കുടുംബത്തിന്റെ ലക്ഷ്യം മതപരിവർത്തനം'; ശാരീരികമായും മാനസികമായും സഹോദരി ഒരുപാട് പീഡനത്തിനിരയായെന്ന് സോനയുടെ സഹോദരൻ 

AUGUST 11, 2025, 10:55 PM

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാര്‍ഥിനി സോനയുടെ ആത്മഹത്യയില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങൾ മുഴുവൻ ഇന്ന് അന്വേഷണ സംഘത്തിനു മൊഴി നൽകുമെന്ന് എന്ന് വ്യക്തമാക്കി സഹോദരൻ ബേസിൽ രംഗത്ത്. ശാരീരികമായും മാനസികമായും സഹോദരി ഒരുപാട് പീഡനത്തിനിരയായെന്നും റമീസിൻ്റയും കുടുംബത്തിന്റെ ലക്ഷ്യം മതപരിവർത്തനം ആയിരുന്നുവെന്നും ബേസിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം സോനയുടെ മരണത്തിൽ റമീസിന്‍റെ കൂടുതൽ ബന്ധുക്കൾക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും സഹോദരന്‍ ആരോപിച്ചു. കോതമംഗലം കറുകടം കടിഞ്ഞുമ്മേല്‍ ഹൗസിലെ എല്‍ദോസിന്‍റെയും ബിന്ദുവിന്‍റെയും മകൾ സോന എല്‍ദോസിനെ കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ സോനയുടെ ആൺസുഹൃത്ത് റമീസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആണ്‍സുഹൃത്തായ റമീസ് വിവാഹം കഴിക്കാനായി മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വിസമ്മതിച്ചപ്പോള്‍ വീട്ടിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും സോനയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam