ആലപ്പുഴ പള്ളിത്തോട് സ്വദേശിയായ ഗിരീഷ് (49) അമ്മ രാധ (75)യുടെ മൃതദേഹം വീടിനു മുന്നിൽ തന്നെ കുഴിച്ചുമൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ത്രീയുടെ മരണം സ്വാഭാവികമാണ് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം രാധയുടെ മരണം സ്വാഭാവികമായിരുന്നു എന്നാണ് കണ്ടെത്തൽ.
ശരീരത്തിൽ മുറിവുകളോ ആന്തരിക ക്ഷതകളോ കണ്ടെത്താനായിട്ടില്ല. മരണകാരണം വാർധക്യസഹജമായ അസുഖങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഫോറൻസിക് പരിശോധന വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഗിരീഷ് ആരെയും അറിയിക്കാതെ അമ്മയുടെ മൃതദേഹം സംസ്‌കരിച്ചത്. മദ്യപാനിയായ ഗിരീഷ് അമ്മയുമായി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നു. സംശയം തോന്നിയ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസെത്തി സ്ഥലം പരിശോധിച്ചിരുന്നു. എന്നാൽ സംഭവം സ്വാഭാവിക മരണമാണ് എന്നും കൊലപാതകം ഇല്ലെന്നും പൊലീസ് ഇപ്പോൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മോഡിഫിക്കേഷനും രാഷ്ട്രീയവും തെരഞ്ഞെടുപ്പും തമ്മിൽ എന്താണ് ബന്ധം? വി.ഡി. സതീശന് മറുപടിയുമായി കെ.ബി.
സുരേഷ് ഗോപിയുടെ 'കള്ളന്മാർ' പ്രസ്താവന വേദനയുണ്ടാക്കിയെന്ന് ഫാദർ മാത്യു കോയിക്കൽ
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയിലും സിമി സജീവിൻ്റെ സാന്നിധ്യം
ശോഭ സുരേന്ദ്രനെതിരായ 'വോട്ടിന് നോട്ട്' ആരോപണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കളക്ടർ