സെൻകുമാർ പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം തന്ന കേസല്ല എന്റേത്: സിദ്ധീഖ് കാപ്പൻ 

SEPTEMBER 13, 2025, 8:27 PM

കൊച്ചി: ടി പി സെൻകുമാർ പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം തന്ന കേസല്ല എന്റേതെന്ന് സിദ്ധീഖ് കാപ്പൻ.

ടി പി സെൻകുമാർ നടത്തിയത് തരംതാണ പ്രതികരണമാണെന്നും  അദ്ദേഹത്തിന്റെ കോമൺസെൻസ് എല്ലാവർക്കും അറിയാവുന്നതാണെന്നും സിദ്ധീഖ് കാപ്പൻ പ്രതികരിച്ചു.

'ഞാൻ ഒരു മാധ്യമപ്രവർത്തകനാണ്. സന്ദീപും ഞാനും ഒരേകാലത്ത് ഡൽഹിയിൽ പ്രവർത്തിച്ചവരാണ്. എനിക്ക് ബിജെപിയിലും ആർഎസ്എസിലും എല്ലാ പാർട്ടികളിലും സുഹൃത്തുക്കൾ ഉണ്ടാകും. ഐക്യദാർഢ്യ സദസ്സിൽ പങ്കെടുത്തത് ജാമ്യ വ്യവസ്ഥയുടെ ലംഘനമല്ല. ജാമ്യ വ്യവസ്ഥ തീരുമാനിച്ചത് സുപ്രീം കോടതിയാണ്. സെൻകുമാർ പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം തന്ന കേസല്ല എന്റേത്', സിദ്ധീഖ് കാപ്പൻ പറഞ്ഞു.

vachakam
vachakam
vachakam

'കാപ്പൻ ഹത്രാസ് യുഎപിഎ കേസിൽ ജാമ്യത്തിലാണ്. ഈ പറയുന്ന രീതിയിൽ പങ്കെടുക്കുന്നത് ജാമ്യ വ്യവസ്ഥാ ലംഘനമാണ്. പക്ഷേ ഈ കൊച്ചിയിൽ ഉള്ള പ്രതിഷേധത്തെ പറ്റി അതിനെതിരെ പ്രതിഷേധിക്കേണ്ട രാഷ്ട്രീയ പാർട്ടി പ്രതിഷേധിക്കുന്നത് കാണുന്നില്ല. അതിനൊരു കാരണം എന്താണെന്ന് വെച്ചാൽ ഈ സിദ്ദീഖുമായി 'വളരെ അടുത്ത ബന്ധം പുലർത്തുന്ന' ഒരാൾ ആ പാർട്ടിയുടെ ഹെഡ് കോട്ടേഴ്‌സിൽ ഉണ്ട് എന്നതാണ്.

വളരെ പ്രധാനപ്പെട്ട ആളായിട്ട് നടക്കുന്നു എന്നുള്ളതാണ്. അതുകൊണ്ട് നമ്മൾക്ക് എവിടെയാണ് ഇത്തരം തീവ്രവാദികളിൽ നിന്ന് രക്ഷ കിട്ടുക', ടി പി സെൻകുമാർ പറഞ്ഞിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam