റോം: നടൻ അജിത് കുമാറിന്റെ കാർ മത്സരത്തിനിടെ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. ഇറ്റലിയിലെ മിസാനോ വേൾഡ് സർക്യൂട്ടിൽ നടന്ന GT4 യൂറോപ്യൻ സീരീസിലാണ് അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ പങ്കെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നടന് പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന് പിന്നാലെ മത്സരത്തിൽ നിന്ന് അദ്ദേഹത്തിന് പിന്മാറേണ്ടിവന്നു.
ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഒരു കാറുമായി അജിത്തിന്റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. റേസ്ട്രാക്കിലെ കാറിന്റെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ ഗ്രൗണ്ടിലെ ജീവനക്കാരെ അജിത് സഹായിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. GT4 യൂറോപ്യൻ സീരീസാണ് ദൃശ്യങ്ങൾ തങ്ങളുടെ എക്സ് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
'അജിത് കുമാർ കാറിൽ നിന്ന് പുറത്തിറങ്ങുകയും മത്സരത്തിൽ നിന്ന് പിന്മാറുകയും ചെയ്തിരിക്കുന്നു. ഈ വർഷം അദ്ദേഹത്തിനുണ്ടാകുന്ന ആദ്യത്തെ വലിയ അപകടമാണിത്. അദ്ദേഹം ഒരുമികച്ച ചാമ്പ്യനാണ്. ട്രാക്കിലെ അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ അദ്ദേഹം ജീവനക്കാരെ സഹായിക്കുന്നു. അധികമാരും ഇങ്ങനെ ചെയ്യാറില്ല' എന്നാണ് പുറത്തുവന്ന വീഡിയോയിൽ കമന്റേറ്റർ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്