കപ്പൽ അപകടം; 10 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ

JUNE 3, 2025, 11:17 AM

കൊച്ചി: കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തെ തുടർന്ന് ഉപജീവനം ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്യുന്നതിനായി പണം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ രംഗത്ത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പത്ത് കോടിയിലേറെ രൂപയാണ് അനുവദിച്ചത്. 

കപ്പൽ അപകടത്തെ തുടർന്ന് ഉപജീവനം ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികൾക്കാണ് ധനസഹായം ലഭിക്കുക എന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികൾക്കാണ് സഹായം ലഭിക്കുക. 

ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും നൽകും. 78,498 മത്സ്യത്തൊഴിലാളികൾക്കും 27020 അനുബന്ധ തൊഴിലാളികൾക്കുമാണ് സഹായം ലഭിക്കുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam