കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ കേസിൽ, പ്രതിയായ ഷിംജിത അറസ്റ്റിലായെന്ന സൂചനകൾ പുറത്ത്. വടകരയിൽ നിന്നാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. അവരെ ഉടൻ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുമെന്നാണ് അറിയുന്നത്.
മുൻപ് മെഡിക്കൽ കോളേജ് പൊലീസ് ഷിംജിതയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. തുടർന്ന് ഷിംജിത കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിരുന്നു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിനാൽ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം, ലൈംഗികാതിക്രമം നടന്നതായി ആരോപിക്കപ്പെടുന്ന ബസിലെ ജീവനക്കാരുടെ മൊഴി പൊലീസ് ഉടൻ രേഖപ്പെടുത്തും. പയ്യന്നൂരിലെ ബസ് ജീവനക്കാരെ ചോദ്യം ചെയ്യാനാണ് തീരുമാനം. ബസിലെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ തന്നെ പൊലീസ് ശേഖരിച്ചിരുന്നു.
ജനുവരി 18-നാണ് ഗോവിന്ദപുരം സ്വദേശിയായ ദീപക് ജീവനൊടുക്കിയത്. കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ ബസിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും, ദുരുദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചതായും ആരോപിച്ച് ഷിംജിത വടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെ, ദീപകിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് യുവതി സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. വീഡിയോ വ്യാപകമായി പ്രചരിക്കുകയും, 20 ലക്ഷത്തിലേറെ പേർ അത് കാണുകയും ചെയ്തു. സംഭവത്തിന് ശേഷം ദീപക് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
