കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ വീണ്ടും വിശദീകരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ രംഗത്ത്. വിഷയത്തിൽ ഡിജിറ്റൽ തെളിവുകളടക്കം ഷാൻ പുറത്തുവിട്ടിരിക്കുകയാണ്.
കഴിഞ്ഞ ജനുവരിയിൽ തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിൽ വച്ച് നടന്ന സംഗീത പരിപാടിയുടെ മറവിൽ 38 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പ്രൊഡക്ഷൻ മാനേജർ നിജു രാജ് പരാതി നൽകിയത്.
എന്നാൽ നിജുരാജ് സംഗീത നിശയിൽ പങ്കാളിയാകാമെന്നും 25 ലക്ഷം രൂപ നിക്ഷേപിക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.
എന്നാൽ ആകെ നൽകിയത് അഞ്ച് ലക്ഷം രൂപ മാത്രമാണ്. എന്നാൽ ഭാര്യയെ ഭീഷണിപ്പെടുത്തി ഈ പണം അയാൾ തിരികെ വാങ്ങിയെന്ന് ഷാൻ റഹ്മാൻ പറഞ്ഞു.
കൊച്ചിയിൽ നടത്തിയ സംഗീത നിശയ്ക്ക് നഷ്ടം ഉണ്ടായി. ആ നഷ്ടം സംഗീത നിശയിൽ പങ്കാളിയായ നിജുവിനും ഉണ്ടായെന്ന് വ്യക്തമാക്കുന്ന രേഖകളും ഷാൻ റഹ്‌മാൻ പുറത്തുവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്