കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്. താമരശ്ശേരി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രധാന അധ്യാപകന് കത്ത് നല്‍കി.
ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പേരിലാണ് കത്ത് നല്‍കിയിരിക്കുന്നത്. ഭാവിയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വം പ്രിന്‍സിപ്പാളിന് ആയിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഷഹബാസ് വധക്കേസ്: പ്രതികളുടെ പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ സാധ്യത തേടി പൊലീസ്
പ്രസ്തുത പ്രതികളുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് അവര്‍ ചെയ്ത കൊലപാതകവുമായി ബന്ധപ്പെട്ടതാണെന്നും കത്തില്‍ പറയുന്നു. ഇവര്‍ക്ക് അഡ്മിഷന്‍ നല്‍കുന്നത് സ്‌കൂളിന്റെ സല്‍പേരിനെ കളങ്കപെടുത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് കത്തില്‍ പറയുന്നു.
വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്‌വണ്‍ അഡ്മിഷന്‍ നേടാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. ഇതിനായി വിദ്യാര്‍ത്ഥികളെ ഒരു ദിവസത്തേക്ക് വിട്ടയക്കാനും കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോം സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു.
ജുവനൈല്‍ ഹോമിലായതിനാല്‍ സ്‌കൂള്‍ പ്രവേശനത്തിനോ മറ്റുനടപടികള്‍ സ്വീകരിക്കുന്നതിനോ കഴിയില്ലെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവിട്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്