'സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചിട്ടില്ല, എംപിമാർ മത്സരിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടില്ല'; ഷാഫി പറമ്പിൽ

JANUARY 3, 2026, 3:07 AM

കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ എംപി. എംപിമാർ മത്സരിക്കണമെന്ന് ഒരു നിർദ്ദേശവും വന്നിട്ടില്ല. നേതാക്കൾക്കെതിരെ കോൺഗ്രസോ യുഡിഎഫോ പ്രവർത്തകർ പോസ്റ്ററുകൾ ഒട്ടിക്കില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.

കോൺഗ്രസ്, യു ഡി എഫ് പ്രവർത്തകരാരും നേതാക്കൾക്കെതിരെ പോസ്റ്റർ ഒട്ടിക്കില്ലെന്നും ഷാഫി പറമ്പിൽ. മുല്ലപ്പള്ളിക്കെതിരായ പോസ്റ്ററിൽ ആണ് പ്രതികരണമുണ്ടായത്. ആന്റണി രാജുവിനെതിരായ കോടതി വിധിയിലും പ്രതികരിച്ചു.

ഇനി ആരോപണം ഇല്ല, കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തി. ലഹരി കേസിൽ ആണ് തെളിവ് നശിപ്പിച്ചത്. ലഹരി കേസിൽ ആണ് തെളിവ് നശിപ്പിച്ചത്. ഇനി എങ്കിലും നടപടി എടുക്കാൻ ഇടതു മുന്നണി തയ്യാറാകണമെന്നും ഷാഫി. രാഹുൽ വിഷയത്തിൽ ഇനി കോൺഗ്രസിന് ഒന്നും ചെയ്യാനില്ല. പാർട്ടിയിൽ നിന്നും പുറത്താക്കിയതാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam